Mammootty struggled due to fans at Behrain.
ലോകമെമ്പാടും ആരാധകരുള്ള താരമാണ് മമ്മൂട്ടി. ഷൂട്ടിങ് ലൊക്കേഷനായാലും പൊതു പരിപാടികളിലായാലും മമ്മൂട്ടി ഉണ്ടെന്ന് അറിഞ്ഞാല്‍ പിന്നെ ആരാധകരുടെ തിക്കും തിരക്കുമാണ്. കേരളത്തില്‍ മാത്രമല്ല ഗള്‍ഫിലായാലും സ്ഥിതി ഇതൊക്കെത്തന്നെയാണ് എന്നാല്‍ ആരാധകരുടെ സ്നേഹം പലപ്പോഴും താരങ്ങള്‍ക്ക് തലവേദനയായും മാറാറുണ്ട്. മമ്മൂട്ടിക്ക് ഉണ്ടായതും അത്തരമൊരു അനുഭവമാണ്. ബഹ്റൈനിലെ മനാമയിലെ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് പോയപ്പോഴാണ് ആരാധകസ്‌നേഹം മമ്മൂട്ടിക്ക് തലവേദനയായി മാറിയത്.
മമ്മൂട്ടിയാണ് ഉദ്ഘാടകനെന്നറിഞ്ഞപ്പോള്‍ മുതല്‍ ആരംഭിച്ച തിക്കും തള്ളും താരം എത്തിയപ്പോഴും തുടര്‍ന്നു. കാറില്‍ നിന്ന് ഇറങ്ങി ജ്വല്ലറിക്കകത്തേക്ക് കയറുന്നതിനിടയില്‍ താരം വീഴാനും പോയി. ഒരുവിധത്തിലാണ് താരം ജ്വല്ലറിക്കകത്തേക്ക് എത്തിയത്. ഉദ്ഘാടനത്തിന് ശേഷം തിക്ക് കൂടിയതോടെ സെക്യൂരിറ്റിയെത്തിയാണ് താരത്തെ പുറത്തെത്തിച്ചത്.പൊതുപരിപാടികളിലും മറ്റും പങ്കെടുക്കാനത്തുന്ന താരങ്ങളെ ആരാധകര്‍ സ്‌നേഹിച്ചു കൊല്ലാറുണ്ട്. തിക്കിലും തിരക്കിലും പെട്ട് ഒരുവിധത്തിലാണ് താരങ്ങള്‍ ലക്ഷ്യസ്ഥാനത്തെത്താറുള്ളത്. മുന്‍പ് മോഹന്‍ലാല്‍, ടൊവിനോ തോമസ് എന്നിവര്‍ക്കും ആരാധക സ്‌നേഹം കാരണം പണികിട്ടിയിരുന്നു.